പൂച്ചാക്കൽ: കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മറ്റി ഓഫീസിലെ രേഖകളും കെ.പി.സി.സി ഫണ്ട് പിരിവിനുള്ള കൂപ്പണും അപഹരിക്കപ്പെട്ടതായി മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊലീസിൽ പരാതി നൽകി. അബ്ദുൽ ജബ്ബാർ മണ്ഡലം പ്രസിഡന്റായതോടെ അതൃപ്തിയുള്ള പാർട്ടിയിലെ ഒരു വിഭാഗമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.