മങ്കൊമ്പ്: ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ കടന്നുപിടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. നീലംപേരൂർ ഗ്രാമപഞ്ചായത്ത് കിഴക്കേ ചേന്നങ്കരി വള്ളികുന്നം വീട്ടിൽ മോഹനനാണ് പിടിയിലായത്. രണ്ടുദിവസം മുൻപ് കൃഷ്ണപുരം ക്ഷേത്രത്തിനു സമീപത്തുവച്ചാണ് ഇയാൾ അതിക്രമം കാട്ടിയത്. നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് യുവതിയുടെ ബന്ധുക്കൾ കൈനടി പോലീസിൽ പരാതി നൽകുകയായിരുന്നു. കൈനടി എസ്‌.ഐ ഷാജഹാൻ, എ.എസ്‌.ഐ ശ്രീരംഗൻ, ഖാദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.