ആലപ്പുഴ:കായംകുളം പള്ളിക്കൽ ശ്രീഗുരുദേവ ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനിയറിംഗ് ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെയും ട്രഷറർ ബാബുരാജനെയും ട്രസ്റ്റിന്റെ ഭാരവാഹിത്വങ്ങളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കോടതിയിൽ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗം പള്ളിക്കൽ വരിക്കോലിൽ കെ.ഗോപാലകൃഷ്ണൻ, ട്രസ്റ്റ് അംഗം കരുനാഗപ്പള്ളി കാർത്തികമഠം എ.സോമരാജൻ എന്നിവർ ഹർജി നൽകി.
ട്രസ്റ്റിന്റെ കണക്കുകൾ കോടതിയിൽ ഹാജരാക്കുക, ട്രസ്റ്റ് ഭരണം കോടതി നിയമിക്കുന്ന റിസീവറെ ഏൽപ്പിക്കുക, ട്രസ്റ്റിനെ ദുരുപയോഗം ചെയ്ത് ഇരുവരും അപഹരിച്ചെടുത്ത പണം അവരിൽ നിന്ന് ഈടാക്കുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇരുവരും നടത്തിയിട്ടുള്ള ക്രമക്കേടുകളും ഹർജിയിൽ വിശദമാക്കിയിട്ടുണ്ട്.
ഹർജിയിലെ പ്രധാന ഭാഗങ്ങൾ
ട്രസ്റ്റിന്റെ തുടക്കം മുതൽ (2008) സുഭാഷ് വാസുവും ബാബുരാജനും യഥാക്രമം ജനറൽ സെക്രട്ടറിയായും ട്രഷററായും തുടരുന്നു
അഞ്ച് വർഷമാണ് ഭാരവാഹികളുടെ കാലാവധിയെങ്കിലും 7 വർഷം കഴിഞ്ഞിട്ടും വാർഷിക പൊതുയോഗം കൂടിയിട്ടില്ല
എല്ലാ എക്സിക്യുട്ടീവ് അധികാരവും ജനറൽ സെക്രട്ടറിയിലാണ്. ഗവേണിംഗ് ബോഡിയിൽ നിന്ന് ചെയർമാനെ ഉൾപ്പെടെ ഒഴിവാക്കി
ഇതുവരെ ഗവേണിംഗ് ബോഡി കൂടി കണക്ക് അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടില്ല. 11 കൊല്ലമായി വാർഷികയോഗം കൂടിയിട്ടില്ല. അക്രെഡിറ്റഡ് കണക്കും അവതരിപ്പിച്ചിട്ടില്ല
കോളേജ് സ്വാശ്രയ സ്ഥാപനമാണ്. എന്നാൽ സർക്കാർ നിശ്ചയിക്കുന്ന ഫീസ് ഘടനയാണിവിടെ.
വർഷം തോറും പ്രവേശനം നൽകുന്ന 265 വിദ്യാർത്ഥികളിൽ നിന്നു ഫീസും തലവരിപ്പണവും ലഭിച്ചിരുന്നു
വിവിധ ഫീസിനത്തിൽ മാത്രം 2009 മുതൽ 2018 വരെ 87 കോടിയിലധികം പിരിച്ചെടുത്തു
സ്ഥാപക അംഗങ്ങളിൽ നിന്നു എക്സിക്യുട്ടിവ് അംഗങ്ങളിൽ നിന്നു 25 ലക്ഷം വീതവും
സ്പോൺസർ അംഗങ്ങളിൽ നിന്നു 10,000 വീതവും സ്‌പെഷ്യൽ അംഗങ്ങളിൽ
നിന്നു 5 ലക്ഷവും ഓർഡിനറി അംഗങ്ങളിൽ നിന്നു ഒരു ലക്ഷം വീതവും പിരിച്ചെടുത്തു
വിദേശത്തുള്ളവരിൽ നിന്നടക്കം കോടികൾ അംഗത്വഫീസായി പിരിച്ചെടുത്തു
ബിൽഡിംഗ് ഫണ്ട്, ബസ് ഫണ്ട്, ഹോസ്റ്റൽ ഫീസ്, കാന്റീൻ എന്നീ ഇനങ്ങളിലും വരുമാനം പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകൾ വേറെയും
ഈ കണക്കുകൾ ഗവേണിംഗ് ബോഡിയെ ബോദ്ധ്യപ്പെടുത്തുകയോ വാർഷിക യോഗം കൂടുകയോ ചെയ്തിട്ടില്ല
നൂറു കോടിയിലേറെ സമാഹരിച്ചെങ്കിലും ട്രസ്റ്റിന്റെ ആസ്തി 25 കോടിയിൽ അധികമില്ല വർഷം ശമ്പളമായി നൽകുന്നത് 94 ലക്ഷം മാത്രം
വായ്പ ആവശ്യമില്ലാതിരുന്നിട്ടും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നുള്ള വായ്പ മാത്രം 17 കോടി. ഒരു രൂപയും തിരിച്ചടച്ചിട്ടില്ല
വായ്പ എടുക്കാൻ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ഗവേണിംഗ് ബോഡി അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് ഗാരന്റർമാരാക്കി
നാഷണലൈസ്ഡ് ബാങ്കിന്റെ പണം തിരിമറിയായതുകൊണ്ട് സെൻട്രൽ വിജിലൻസും സി.ബി.ഐയും അന്വേഷിക്കണം
വായ്പ എടുത്തതിന്റെ 60 ശതമാനം പോലും വായ്പ എടുത്ത ആവശ്യത്തിനോ കോളേജിനോ ട്രസ്റ്റിനോ വേണ്ടി വിനിയോഗിച്ചിട്ടില്ല
വായ്പ തുക തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കിന് ഈടുകൊടുത്ത സ്ഥലവും കോളേജിന്റെ കെട്ടിടങ്ങളും ബാങ്ക് കൈവശപ്പെടുത്തി നടപടികൾ തുടങ്ങി
ട്രസ്റ്റ് ഫണ്ടിൽ നിന്നു 50 കോടിയിലധികം രൂപ ഇരുവരും കൂടി അപഹരിച്ചു
ധനലക്ഷ്മി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നു കോടികളുടെ വായ്പ