കായംകുളം: കരിമുട്ടം - ഒന്നാം കുറ്റി റോഡിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടെ റോഡിലൂടെ നടന്നു വരികയായിരുന്ന കരിമുട്ടം കുറങ്ങാട്ട് വീട്ടിൽ രാജഗോപാലൻ ഉണ്ണിത്താന്റെ കാലിൽ റോഡ് റോളർ കയറി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തിന് റോഡ് റോളർ സൈഡ് നൽകുമ്പോഴാണ് അപകടം സംഭിച്ചത്. ഉടൻ തന്നെ ഉണ്ണിത്താനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. കായംകുളം പൊലീസ് കേസെടുത്തു.