ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ചെസ് താരങ്ങളുടെ കൂട്ടായ്മയായ ഓറിയന്റ് ചെസ് മൂവ്സിന്റെ ആഭിമുഖ്യത്തിൽ ചെസ് ഹൗസ് ബോട്ട് 2020 എന്ന പേരിൽ അന്തർദേശീയ ചെസ് മത്സരം നടത്തുന്നു. മത്സരത്തോടൊപ്പം ഹൗസ് ബോട്ട് സഞ്ചാരം, വിനോദയാത്ര, പാരമ്പര്യ കേരളീയ ഗ്രാമാനുഭവങ്ങൾ എന്നിവയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന വേറിട്ട പരിപാടി ഇന്ത്യയിൽ ആദ്യമാണെന്ന് ഭാരവാഹികളായ എൻ.ആർ. അനിൽകുമാർ, ജോ പറപ്പിള്ളി, ജോജു തരകൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 26 മുതൽ ഫെബ്രുവരി 2 വരെ ആലപ്പുഴ, കുമരകം, കൊച്ചി എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ സ്വദേശീയരും വിദേശീയരുമായ 40 ഓളം പേർ പങ്കെടുക്കും. 27 ന് ആലപ്പുഴയിൽ സഞ്ചരിക്കുന്ന ഹൗസ് ബോട്ടിൽ കേരള ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.