അരൂർ: മൊബൈൽ ഫോൺ റീച്ചാർജ് ചെയ്ത് മടങ്ങവെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്തതായി പരാതി.
അരൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള മൊബൈൽ റിച്ചാർജ് കടയിൽ നിന്ന് മടങ്ങിയ കൊല്ലം സ്വദേശിയും ചന്തിരൂർ സ്നോ മാൻ സമുദ്രോത്പന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ ബെന്നിയുടെ ഫോണാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. കമ്പനിക്കു സമീപം നിൽക്കവേ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഒരു കോൾ വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ തർക്കമാവുകയും കത്തി ശരീരത്തിൽ വച്ച് ഫോൺ തട്ടിയെടുത്ത് ബൈക്കിൽ കടക്കുകയായിരുന്നു.