ആലപ്പുഴ: പൗരത്വ ബില്ലിനെതിരെ 30ന് ആലപ്പുഴയിൽ യു.ഡി.എഫ് നടത്തുന്ന മനുഷ്യ ഭൂപടത്തിൽ ജില്ലയിൽ നിന്നു 10,000 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ ഐക്യജനാധിപത്യ തൊഴിലാളി മുന്നണി (യു.ഡി.ടി.എഫ്) ജില്ലാ നേതൃസംഗമം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ എം.മുരളി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ആർ ജയപ്രകാശ്, സുബൈർ അണ്ടോളി (എസ്.ടി.യു), സി.എസ്. രമേശൻ, അമ്മിണി വർഗ്ഗീസ് (യു.ടി.യു.സി), കളത്തിൽ വിജയൻ (ടി.യു.സി.സി), ജയറാം (കെ.ടി.യു.സി) തുടങ്ങിയവർ സംസാരിച്ചു.