തുറവൂർ: പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്ന് തുടങ്ങും. സെന്റ് ആൻസ് ചാപ്പലിൽ നിന്നു തിരുനാൾ കൊടിയും സെന്റ് ആന്റണീസ് ചാപ്പലിൽ നിന്നു വിശുദ്ധന്റെ രൂപവും സെന്റ് ജോസഫ് ചാപ്പലിൽ നിന്നു അമ്പും വില്ലും പ്രദക്ഷിണമായി ആഘോഷപൂർവ്വം പള്ളിയിൽ എത്തിക്കും. വൈകിട്ട് 6ന് ഫാ. ആന്റണി വാലയിൽ കൊടിയേറ്റും. തുടർന്ന് നടക്കുന്ന കുർബാനയ്ക്ക് ഫാ. രാജു കളത്തിൽ കാർമികത്വം വഹിക്കും. വേസ് പര ദിനമായ ശനിയാഴ്ച രാവിലെ 5.30ന് വിശുദ്ധന്റെ തിരുസ്വരൂപ നട തുറക്കൽ. പ്രധാന തിരുനാൾ ദിനമായ 26 ന് വൈകിട്ട് 3 ന് കുർബാന. ഫാ. സെബാസ്റ്റിൻ അറോജ് മുഖ്യകാർമികനാവും. ഫാ.തമ്പി അറയ്ക്കൽ വചന സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.