ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കിഴക്കേ ജുമാ മസ്ജിദ് മസ്താൻ പള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രാർഥനാസംഗമം സംഘടിപ്പിച്ചു. മസ്താൻ പള്ളി ചീഫ് ഇമാം ജഅഫർ സ്വാദിഖ് സിദ്ദിഖി ഉദ്‌ബോധന പ്രസംഗം നടത്തി. സൂഫിവര്യനും പണ്ഡിതനുമായ പീർ ബാബ നഈം ഖാദിരി (തൃച്ചി) നേതൃത്വം നൽകി.