ചേർത്തല:മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ നവഗ്രഹ ക്ഷേത്രത്തിൽ 24ന് ശനിഗ്രഹപൂജയും നവഗ്രഹശാന്തി ഹവനവും നടത്തും. രാവിലെ 7 മുതൽ 12 വരെ നവഗ്രഹശാന്തി ഹവനം. 8.30ന് ക്ഷീരധാര. 9ന് കലശപൂജ. 10ന് കലശാഭിഷേകവും നവഗ്രഹപൂജയും. ചടങ്ങുകൾക്ക് തന്ത്റിമാരായ സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിയും മോനാട്ട് കൃഷ്ണൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കുമെന്ന് ദേവസ്വം മാനേജർ ഡോ.വി.എസ്.ജയൻ പറഞ്ഞു.