padmanabhan

ആലപ്പുഴ: പഴവീട് തുണ്ടുപറമ്പിൽ രാമനിലയത്തിൽ ആർ. പത്മനാഭൻ (89) ഡൽഹിയിൽ മകന്റെ വീട്ടിൽ നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ. ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആദ്യകാല പ്രവർത്തകനാണ്. കേരളത്തിൽ കുട്ടികളുടെ സിനിമയ്ക്ക് തുടക്കമിടുന്നതിൽ പ്രമുഖ പങ്ക് വഹിച്ചു. ഭാര്യ: പരേതയായ സുകുമാരി അമ്മ. മക്കൾ: വിവേക്, സുകന്യ (ചെന്നൈ). മരുമക്കൾ: സുമതി, മുരുകൻ