ആലപ്പുഴ:ആലപ്പുഴ നഗരസഭയിൽ നടക്കുന്നത് കോൺഗ്രസ്- സി.പി.എം കൂട്ടുകച്ചവടമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു. നഗരസഭാ ഭരണം അഴിമതിയുടെ കൂടാരമാണ്. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ഉന്നത നേതാക്കൾക്കും ഈ അഴിമതിയിൽ പങ്കുണ്ട്. ഇപ്പോൾ പുറത്തുവരുന്ന അഴിമതിക്കഥകൾ മഞ്ഞുമലയുടെ ചെറിയ ഭാഗമാണ്.
ഓഷ്യനോസ് എക്സ്‌പോ അഴിമതിയെപ്പ​റ്റി വിജിലൻസ് അന്വേഷണം നടത്തി മുനിസിപ്പൽ ചെയർമാന്റെയും കോൺഗ്രസ്, സി.പി.എം നേതൃത്വത്തിന്റെയും പങ്ക് പുറത്തുകൊണ്ടുവരണം. ഈ ആവശ്യമുന്നയിച്ച് ബി.ജെ.പി വിജിലൻസിൽ പരാതി നൽകും. നാളെ ബി.ജെ.പി മുനിസിപ്പൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു .