കറ്റാനം: തരിശുകിടന്ന പാടത്ത് കർഷക കൂട്ടായ്മയിൽ നടന്ന നെൽകൃഷിയിൽ നൂറുമേനി. കൊയ്ത്തുത്സവം കറ്റാനം നെല്ലുൽപ്പാദക സംഘം പ്രസിഡൻറ് തോമസ് എം മാത്തുണ്ണി ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് തുരുത്തിയിൽ മുണ്ടകപ്പാടത്താണ് കർഷകർ കൂട്ടായ്മയിൽ പതിനഞ്ച് ഏക്കറിൽ പരീക്ഷണ ക്യഷിയിറക്കിയത്. കറ്റാനം നെല്ലുത്പാദക സംഘം ഇതിന് നേതൃത്വം നൽകി. 120 ദിവസം കൊണ്ട് വിളയുന്ന ഉമ എന്ന വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. നാലര ഏക്കറിലെ പരീക്ഷണകൃഷിയിൽ ഒരേക്കറിൽ 22000 രൂപയാണ് കൃഷിയിറക്കുന്നതിന് ചെലവായതെന്ന് കർഷകർ പറയുന്നു. കറ്റാനം കൃഷിഭവന്റെയും സഹായം ലഭിച്ചിരുന്നു.