ചാരുംമൂട് : യുവജനവാരാഘോഷം 2020 ന്റെ ഭാഗമായി ആലപ്പുഴ നെഹ്റു യുവകേന്ദ്രയുടെയും പള്ളിക്കൽ നടുവിലെ മുറി ശാസ്ത്രി ജി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സിന്റെ 27-ാം ബറ്റാലിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയുധ പ്രദർശനവും ബോധവത്കരണ ക്ലാസും ഇന്ന് രാവിലെ 10ന് കറ്റാനം പോപ്പയ്സ് എച്ച്.എസ്.എസി നടക്കും. ഐ.ടി.ബി.പി അസിസ്റ്റന്റ് കമ്മാൻഡന്റ് സി.പി. ജഗദീഷ് ഉദ്ഘാടനം നിർവഹിക്കും.