ആലപ്പുഴ: കൈക്കൂലി ആവശ്യപ്പെട്ട ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സജി പി.ദാസ് അദ്ധ്യക്ഷത വഹിച്ചു. വി.സി.സാബു, ആർ.കണ്ണൻ, ആർ.ഹരി, ബിജു തുണ്ടിൽ, അനീഷ് തിരുവമ്പാടി, സലീല കുമാരി, റാണി രാമകൃഷ്ണൻ, പാർവ്വതി സംഗീത്, അനീഷ് രാജ്, മോഹൻ, എ.ഡി.പ്രസാദ് കുമാർ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.