പൂച്ചാക്കൽ : തൈക്കാട്ടുശേരി സ്നേഹചാരിറ്റബിൾ ട്രസ്റ്റിന്റേയും മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ പി.ടി.എ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ് സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എൻ ബാബു നിർവഹിച്ചു.സ്കൂൾ മാനേജർ ഫാ: ജോഷി മുരിക്കേലിൽ അദ്ധ്യക്ഷനായി. എലിസബത്ത് പോൾ, റജി എബ്രഹാം, പഞ്ചായത്തംഗം എൻ.പി.പ്രദീപ്, കെ.ആർ അപ്പുക്കുട്ടൻ നായർ ,പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.റിട്ട: ജോയിന്റ് ആർ ടി ഒ .വിദ്യാധരൻ ക്ലാസെടുത്തു