ചേർത്തല: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 70 വയസുകാരിയെ പുലർച്ചെ വീട്ടിൽ കയറി പീഡിപ്പിച്ചയാൾ പിടിയിൽ. പള്ളിപ്പുറം പഞ്ചായത്ത് പത്താം വാർഡിൽ വലിയകടവിൽ സാബു അലിയാരെയാണ് (പൊട്ടൻ സാബു-49) ചേർത്തല സി.ഐ വി.പി. മോഹൻലാലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സമാന കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള സാബു ആറ് മാസം മുൻപാണ് ജയിൽ മോചിതനായതെന്നും പ്രതിയെ ചേദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്നും മോഹൻലാൽ പറഞ്ഞു.