ചേർത്തല:തണ്ണീർമുക്കും ബസ് സ്റ്റാൻഡിൽ കയറാത്ത കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെ ഡ്രൈവർ ആക്ഷേപിച്ചതായി പരാതി.

21ന് രാത്രിയാണ് സംഭവം. 20 ഓളം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ചേർത്തലയ്ക്ക് പോകാനായി ബസ്റ്റാൻഡിൽ മണിക്കൂറുകളായി കാത്തിരിക്കുന്നതിനിടെയാണ് ഡ്രൈവർ സ്റ്റാൻഡിൽ ബസ് കയറ്റാതെ പോയത്. സ്റ്റാൻഡിൽ കയറ്റണമെന്ന് ആവശ്യപ്പെട്ട് മീഡിയിൽ കാത്തുനിന്ന് ബസ് തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസിനെയും പഞ്ചായത്ത് ജീവനക്കാരേയും ഡ്രൈവർ അസഭ്യം പറഞ്ഞെന്നാണ് പരാതി. ഡ്രൈവറുടെ പ്രവൃത്തിയിൽ അസ്വഭാവികത തോന്നിയതിനാൽ ഇയാളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി വിജിലൻസിന് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകി.

കുറച്ച് നാളുകളായി രാത്രി ഏഴിനു ശേഷം കെ.എസ്.ആർ.ടി .സി ബസുകൾ സ്​റ്റാൻഡിൽ കയറാതെ ചേർത്തലയിലേയ്ക്കും കോട്ടയത്തേക്കും പോകുന്നത് പതിവാണെവന്ന് യാത്രക്കാർ ആരോപിക്കുന്നു.