മാരാരിക്കുളം:കലവൂർ കെ.എസ്.ഡി.പി യിൽ എ.ഐ.ടി.യു.സി നേതാവിന്റെ ചികിത്സയ്ക്ക് സി.ഐ.ടി.യു അംഗങ്ങൾ സമാഹരിച്ചത് 1.06 ലക്ഷം രൂപ. ശ്രീചിത്രയിൽ ചികിത്സയിൽ കഴിയുന്ന എ.ഐ.ടി.യു.സി സെക്രട്ടറി സന്തോഷ്‌കുമാറിനു വേണ്ടിയായിരുന്നു പണം സമാഹരണം. സന്തോഷ്‌കുമാറിന്റെ അച്ഛൻ പുരുഷന് കെ.എസ്.ഡി.പി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.ആർ.ഭഗീരഥൻ തുക കൈമാറി. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് എ.വിമി അദ്ധ്യക്ഷനായി. കെ.രാജേന്ദ്രൻ, എ.സുബൈർ, വി.വി. സധു മോൻ, ആർ.രാജേഷ്, ടി.എസ്. മഹേഷ് എന്നിവർ സംസാരിച്ചു.