ഹരിപ്പാട്: ദേശീയപാതയിൽ ആർ.കെ ജംഗ്ഷന് സമീപം ഇന്നലെ രാത്രി 8.45 ഓടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ട് കുട്ടികൾ ഉൾപ്പടെ നാലു പേർക്ക് പരിക്ക്. ആർ.കെ. ജംഗ്ഷൻ ശിവശക്തിയിൽ പ്രമോദ് (30), മക്കളായ ആദിത്യൻ (9), അക്ഷര (4) എന്നിവർക്കും ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്. അക്ഷരയുടെ പല്ലുകൾ ഇളകി. ആദിത്യന്റെ നെറ്റിയ്ക്കാണ് പരിക്ക്. നാലുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.