photo

ചേർത്തല:ലിറ്റിൽ ഫ്ളവർ യു.പി സ്കൂളിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശനം യൂണിറ്റ് ചീഫ് എസ്.വിക്രമൻ ഹെഡ്മിസ്ട്രസ് സി.ഗ്രേസിക്കുട്ടി മാത്യുവിന് കൈമാറി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മനു പാലിയത്തറ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.ബി. മനോജ്, കേരളകൗമുദി ചേർത്തല പ്രതിനിധി പി.പി.രാജേഷ് എന്നിവർ സംസാരിച്ചു.സർക്കാർ നിദ്ദേശത്തെ തുടർന്ന് സംഘടിപ്പിച്ച അദ്ധ്യാപക-രക്ഷാകർത്തൃ സമിതിയുടെ പ്രത്യേക യോഗത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. നീർത്താറ ബധിര, മൂക വിദ്യാലയത്തിലെ റിട്ട.പ്രൻസിപ്പൽ സ്മിത മേരി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.