ആലപ്പുഴ:ബീച്ച് ഗെയിംസ് -2019 ന്റെ ഭാഗമായുള്ള സംസ്ഥാനതല കബഡി മത്സരങ്ങൾ ഫെബ്രുവരി 8,9 തീയതികളിൽ ആലപ്പുഴ ബീച്ചിൽ നടക്കും. പുരുഷ, വനിത വിഭാഗങ്ങളിൽ 14 ടീമുകൾ വീതം പങ്കെടുക്കും. ഇതിനു മുന്നോടിയായി 31ന് വൈകിട്ട് 6.30ന് കടൽത്തീര ദീപസംഗമം സംഘടിപ്പിക്കും. ഫെബ്രുവരി 7ന് രാവിലെ കൂട്ടയോട്ടവും കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരങ്ങളും നടക്കും. 8ന് ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി കളരി, പഞ്ചഗുസ്തി പ്രദർശനമത്സരങ്ങളും ഉണ്ടാകും.
സംഘാടക സമിതി യോഗത്തിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ്കുമാർതുടങ്ങിയവർ പങ്കെടുത്തു