ഹരിപ്പാട് : എൽ. ഡി. എഫിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയിൽ ഒരു ലക്ഷം കർഷക തൊഴിലാളികളെ പങ്കെടുപ്പിക്കുമെന്ന് കെ. എസ്. കെ. ടി. യു. 26ന് കാർഷിക മേഖലയിൽ കർഷക തൊഴിലാളികൾ പണിമുടക്കി മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുക്കണം. 25ന് വാർഡ് അടിസ്ഥാനത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പി​ക്കുമെന്നും ജില്ലാ പ്രസിഡന്റ് കെ. രാഘവൻ, സെക്രട്ടറി എം. സത്യപാലൻ എന്നിവർ അറിയിച്ചു.