kiran

ആലപ്പുഴ: എസ്.ഡി.വി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു ബാച്ചിന്റെ ക്ലാസ് പൂർത്തിയായി ഇന്ന് കമ്പ്യൂട്ടറിന്റെ മോഡൽ പരീക്ഷ തുടങ്ങാനിരിക്കെയാണ് കിരൺ ദാസിനെ മരണം തട്ടിയെടുത്തത്. അപ്രതീക്ഷിതമായ ആ വേർപാട് ഉൾക്കൊള്ളാൻ അദ്ധ്യാപകർക്കും സഹപാഠികൾക്കും കഴിയുന്നില്ല.

ക്ലാസിലെ ശാന്തസ്വഭാവക്കാരനായിരുന്നു കിരണെന്ന് ക്ലാസ് ടീച്ചർ കൂടിയായ ആഷിഷ് പറയുന്നു. എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു. കഴിഞ്ഞ വർഷവും തൈപ്പൂയത്തിന് വേൽകുത്തിയിരുന്നു. സ്കൂളിൽ നിന്ന് ഡിസംബറിൽ മൈസൂറിലേക്കു നടന്ന ടൂറിൽ സജീവ സാന്നിദ്ധ്യമായിരുന്നു ആഷിഷ്.