മാവേലിക്കര: ശിവസേനയുടെ നേതൃത്വത്തിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചതായി മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാവേലിക്കര ഗവ.ജില്ലാ ആശുപത്രിയിൽ മണ്ഡലം പ്രസിഡന്റ് അനിൽ പള്ളിയാവട്ടം സർവീസ് ഉദ്ഘാടനം ചെയ്തു. അർഹരായ രോഗികൾക്കും അടിയന്തിര സഹായമാവശ്യമായവർക്കും സൗജന്യ സേവനം ലഭ്യമാക്കും. മാവേലിക്കര മണ്ഡലത്തിന്റെ നേതൃത്വത്തിൽ രക്തദാനസേനയും രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി വട്ടപ്പാറ ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ് അനിൽ പള്ളിയാവട്ടം, മുരളി ആലുവിള, അജിത് പുളിക്കൽ, അശോക് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പരഞ്ഞു.