കറ്റാനം: വലിയവീട് ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും മകര ഭരണി മഹോൽസവവും ഇന്ന് മുതൽ ഫെബ്രുവരി 2 വരെ നടക്കും. തന്ത്രി പുറപ്പേരില്ലത്ത് വാസുദേവൻ നാരായണൻ നമ്പൂതിരി ,മേൽശാന്തി കരുനാഗപ്പള്ളി അമ്പാടി മഠം ശ്രീനിവാസൻ നമ്പൂതിരി തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും. പള്ളിപ്പാട് ശിവദാസൻ സ്വാമി യജ്ഞാഞാചാര്യനാകും, ഇന്ന് രാവിലെ 6 ന് ഭദ്രദീപപ്രതിഷ്ഠ, 6.. 30 ന് കൊടിയേറ്റ് 26ന് രാവിലെ 10ന് ഉണ്ണിയൂട്ട് പൂജ, വൈകിട്ട് 5.30ന് നീരാഞ്ജന സമൂഹാർച്ചന 27 ന് വൈകിട്ട് 5.3o ന് വിദ്യാ ഗോപാല മന്ത്ര സമൂഹാർച്ചന.28 ന് രാത്രി 8 ന് കുത്തിയോട്ടച്ചുവടും പാട്ടും 29 ന് രാവിലെ 9 ന് മൃത്യുഞ്ജയഹോമം 30 ന് വൈകിട്ട് 4ന് അവഭൃഥ സ്നാനം .31 ന് രാത്രി 7.3o ന് അൻപൊലി എഴുന്നള്ളത്ത് .ഫെബ്രുവരി 1 ന് രാത്രി 8 ന് മെഗാഷോ.10 ന് ഗാനമേള.ഉൽസവ ദിവസമായ 2 ന് രാവിലെ 5. 30 ന് പൊങ്കാല ,10 ന് നൂറും പാലും, വൈകിട്ട് 6ന് കെട്ടുകാഴ്ച്ച, രാത്രി 8 ന് എതിരേൽപ്പ്