മാവേലിക്കര: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് മാവേലിക്കര നഗരസഭയും വിദ്യാഭ്യാസ ജില്ലാ സാമൂഹ്വശാസ്ത്ര കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഭാരതസഹസ്ര സംഗീതി സംഘടിപ്പിക്കുന്നു. കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര ഉപജില്ലകളിൽ നിന്ന് ആയിരം കുട്ടികൾ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് മവേലിക്കര ഗവ.ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ വർണ ബലൂണുകൾ ഉയർത്തി ഭാരത ഭൂപട മാതൃകയിൽ അണിനിരന്ന് കുട്ടികൾ ദേശഭക്തിഗാനം ആലപിക്കും. നഗരസഭാ ചെയർപേഴ്സൺ ലീലാ അഭിലാഷ്, ഡി.ഇ.ഓ പി.സുജാത, എ.ഇ.ഓ രമണിക്കുട്ടി എം.ഓ, കൗൺസിൽ സെക്രട്ടറി ഐസക് ഡാനിയൽ, സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം വർഗീസ് പോത്തൻ തുടങ്ങിയവർ നേതൃത്വം നൽകും.