ആലപ്പുഴ: ജി ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ ജില്ലാ കലോത്സവമായ ജി സൂം ആലപ്പുഴയിൽ ഇന്ന് നടക്കും. ഐശ്വര്യ ഓഡി​റ്റോറിയത്തിൽ രാവിലെ 9.30ന് മന്ത്റി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എം.എൽ.എ മുഖ്യാതിഥിയാകും. ജിടെക് മാർക്ക​റ്റിങ് മാനേജർ അൻവർ സാദിക് അധ്യക്ഷത വഹിക്കും. സംഘാടകസമിതി ഭാരവാഹികളായ റോയ് ജോൺ, എൻ. പത്മകുമാരി, മുഹമ്മദ് ഷഫീക്ക്, അനൂപ്, എസ്. രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.