ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ 26ന് എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയിൽ വനിതകൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കാൻ കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 30ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആചരിക്കും. സംസ്ഥാന എക്സിക്യുട്ടിവ് അംഗം ഐ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എം.വി. രാമചന്ദ്രൻ നായർ, പ്രൊഫ. ജോർജ് കൈപ്പടാശേരി, ടോമി എബ്രഹാം, ദയാനന്ദ ബാബു, സലിം ഉമ്മർ, എ. നൗഷാദ്, സോമൻ തൃക്കുന്നപ്പുഴ, വേണുഗോപാലൻ നായർ, ശ്രീകാന്ത് കാവാലം, ജയകുമാർ തുറവൂർ എന്നിവർ സംസാരിച്ചു.