കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുന്നംകരി 372-ാം നമ്പർ ശാഖായോഗം വക ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിനും പുന:പ്രതിഷ്ഠാ ചടങ്ങുകൾക്കും നാളെ തുടക്കം കുറിക്കും.

26 ന്‌ വൈകിട്ട് 7ന് സർവ്വലോകാനുരൂപനായ ഗുരുദേവൻ എന്ന വിഷയത്തിൽ ബൈജു മാമ്പുഴക്കരിയുടെ പ്രഭാഷണം. 27ന് രാവിലെ 11.40നു നടക്കുന്ന പുന:പ്രതിഷ്ഠാ കർമ്മം സച്ചിതാനന്ദ സ്വാമി നിർവഹിക്കും. എം.കെ. കമലാസനൻ ശാന്തി മുഖ്യ കാർമ്മികത്വവും ക്ഷേത്രം ശാന്തി എസ്. ഹരീഷ്‌ കാർമ്മികത്വവും വഹിക്കും. ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന കുടുംബസംഗമം കുട്ടനാട് യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ്‌ കെ.ബി. മോഹനൻ തയ്യിൽ സ്വാഗതം പറയും. പ്രസിഡന്റ്‌ കെ.ബി. മോഹനൻ കാർത്തിക അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം അഡ്വ: എസ് അജേഷ് മുഖ്യപ്രഭാഷണം നടത്തും. 28ന് രാവിലെ 7.30ന് കിടങ്ങറ ഗുരുപുരം ഗുരുദേവ ക്ഷേത്രത്തിൽ നിന്നു ആരംഭിക്കുന്ന ഇളനീർതീർത്ഥാടന ഘോഷയാത്രയോടനുബന്ധിച്ചു നടക്കുന്ന ഭദ്രദീപ പ്രകാശനം ഗുരുപുരം ശാഖാ പ്രസിഡന്റ് പി.ടി. സന്തോഷ്‌കുമാർ നിർവഹിക്കും. 10.30ന് ശ്രീനാരായണ വിശ്വസന്ദേശ രചനാ ശതാബ്ദി സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി ഗുരുപ്രസാദ്‌ സ്വാമി അനുഗ്രഹ പ്രഭാഷണവും കുട്ടനാട് യൂണിയൻ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സന്തോഷ് ശാന്തി മുഖ്യപ്രഭാഷണവും നടത്തും. ഉച്ചയ്ക്ക്‌ രണ്ടിന് നടക്കുന്ന ഫാമിലി കൗൺസിലിംഗ് പരിപാടിക്ക്‌ വൈക്കം അനൂപ് നേതൃത്വം നൽകും. വൈകിട്ട് 7.30ന് കുട്ടികളുടെ കലാപരിപാടികൾ. ബുധനാഴ്ച വൈകിട്ട് 7.30ന് സന്തോഷ് തിരുവല്ല, സുനിൽ മിത്രക്കരി ടീം നേതൃത്വം നൽകുന്ന മിനി കോമഡിഷോ, 9 മുതൽ ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ നാടകം