വള്ളികുന്നം: ഗ്രാമപഞ്ചായത്തിലെ 2019- 20 വാർഷിക പദ്ധതിയിലെ മുച്ചക്രവാഹനം പദ്ധതിയിലെ വികലാംഗർക്കുള്ള സ്‌കൂട്ടർ ഗുണഭോക്താക്കൾക്ക് നൽകണമെന്ന് ബി. ജെ പി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് വരാന്തയിൽ മാസങ്ങളായി കിടക്കുന്ന സ്‌കൂട്ടർ ഗുണഭോക്താക്കളെ കണ്ടെത്തി ഈ ആനുകൂല്യം എത്തിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു കുടിവെള്ള ക്ഷാമം തെരുവ് വിളക്ക് സ്ട്രീറ്റ് ലൈൻ വലിക്കൽ തുടങ്ങിയ വിവിധ പദ്ധതികൾ പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യവെട്ട് ഇന്ന് വള്ളികുന്നം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.. കെ.കെ അനൂപ് ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ. പി കിഴക്ക് ഏറിയ പ്രസിഡന്റ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.
ജെനറൽ സെക്രട്ടറി അനിൽ വള്ളികുന്നം. ഹരീഷ് കാട്ടൂർ, കെ.വി അരവിന്ദാക്ഷൻ, ബിജു പാട്ടത്തിൽ, സുരേഷ് സോപാനം, രാജേന്ദ്രനാഥ് എന്നിവർ സംസാരിച്ചു