മാന്നാർ:ചെങ്ങന്നൂർ ഫെസ്റ്റ് പദ്മാ പുരസ്‌കാര ജേതാക്കളുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.പത്മശ്രീ ഗുരു ചെങ്ങന്നൂർ രാമൻപിള്ള സ്മാരക അവാർഡ് (കലാരംഗം) ജയകല സനൽ കുമാറിനും, പത്മഭൂഷൺ പോത്തൻ ജോസഫ് സ്മാരക അവാർഡ് (മാധ്യമരംഗം) ചെങ്ങന്നൂർ മാതൃഭൂമി റിപ്പോർട്ടർ രംഗ് നാഥ് കൃഷ്ണയ്ക്കും പത്മശ്രീ പി.എം ജോസഫ് സ്മാരക അവാർഡ് (കായികരംഗം) ഡോ.റെജി നോൾഡ് വർഗീസിനുമാണ് ലഭിച്ചിരിക്കുന്നത്. ഈ വർഷം ആദ്യമായി ഫെസ്റ്റ് ഏർപ്പെടുത്തിയ താലൂക്കിലെ ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള കെ.കെ.രാമചന്ദ്രൻ നായർ അവാർഡിന് ബുധന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപണിക്കർ അർഹനായി.ആർ ഡി ഒ ചെയർമാനും പാണ്ടനാട് രാധാകൃഷ്ണൻ കൺവീനറും തോമസ് കുതിരവട്ടം എക്‌സ് എം പി, കെ.ജെ ജോർജ് (റിട്ട: ഐ.പി.എസ്) ,കെ.ഷിബു രാജൻ മുൻസിപ്പൽ ചെയർമാൻ, ഡോ: ഷേർലി ഫിലിപ്പ് എന്നിവരുൾപ്പെട്ട കമ്മറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.താലൂക്കിലെ സ്‌കൂളുകളിൽ നടത്തിയ വിജ്ഞാന പരീക്ഷയിൽ ജേതാക്കൾക്കുള്ള സമ്മാനങ്ങൾ 25ന് 4.30 ന് വേദിയിൽ വിതരണം ചെയ്യും