മാവേലിക്കര : മിച്ചൽ ജംഗ്ഷൻ നവീകരണത്തിന് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. കോട്ടത്തോടിന് സമീപത്ത് നിന്ന് കിഴക്കോട്ട് അളന്ന് അതിർത്തി രേഖപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചു. മിച്ചൽ ജംഗ്ഷനിൽ നിന്നു വടക്കോട്ടുള്ള റോഡിന്റെ ഇരുവശങ്ങളും കെ.എസ്.ആർ.ടി.സി ഭാഗത്തേക്കുള്ള റോഡിന്റെ കിഴക്കു വശവും പുതിയകാവിലേക്കുള്ള റോഡിന്റെ തെക്കു വശവും ആദ്യദിനം പൂർണമായി അടയാളപ്പെടുത്തി.

നവീകരണത്തിനായി പഠനം നടത്തി രൂപരേഖ തയ്യാറാക്കിയ റൂബി സോഫ്ട് ടെക് എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധികളുടെ സഹായത്തോടെ റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു സ്ഥലം ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.