ആലപ്പുഴ: പാതിരാമണലിൽ അഗ്നിക്കിരയായ ഹൗസ് ബോട്ട് ജില്ലാ ഫയർ ഓഫീസർ കെ.ആർ.അഭിലാഷ് പ്രാഥമിക പരിശോധന നടത്തി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോൾ പറയാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. ബോട്ടിന്റെ മദ്ധ്യഭാഗത്താണ് ആദ്യം തീ കണ്ടതെന്നാണ് ദൃക് സാക്ഷികൾ പറഞ്ഞത്. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.