 പൊലീസിനു നേരെ അക്രമം, 3 പേർ പിടിയിൽ

കായംകുളം : എം എസ് എം കോളേജിൽ യൂണിയൻ തിരെഞ്ഞെടുപ്പിനെത്തുടർന്ന് സംഘർഷം.വിദ്യാർത്ഥികൾക്കും പൊലീസുകാരനും പരിക്കേറ്റു.സംഘർഷം ആശുപത്രിയിലേയ്ക്കും നീണ്ടു.

കെ.എസ്.യു ബഹിഷ്കരിച്ചതിനെ തുടർന്ന് നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ച എസ്.എഫ്.ഐ.പ്രവർത്തകരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്.കെ.എസ്.യു.പ്രവർത്തകരായ ഹുസൈൻ, അഫ്സാൻ, റൈയാൻ ,അഫ്നാൻ ,റിയാസ് എന്നിവർക്കും എസ് എഫ് ഐ പ്രവർത്തകൻ ആദിലിനും മർദ്ദനമേറ്റു. വിദ്യാർത്ഥികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇതിനിടെ ഇരുകൂട്ടരും താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വച്ച് ഏറ്റുമുട്ടി.എസ്-ഐ.ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് ഇവരെ ശാന്തരാക്കി. ആ ശു പ ത്രി യിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ മൊഴിയെടുക്കാൻ എത്തിയ പൊലീസിനു നേരെയും കയ്യേറ്റവും സംഘർഷമുണ്ടായി. വാർഡിനുള്ളിൽ നിന്നും പ്രവർത്തകർ പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോഴാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിനിടെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷിന്റെ തലക്ക് മർദ്ദനമേറ്റു. ഇദ്ദേഹത്തെയും താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്. ഐ പ്രവർത്തകർ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി കെ.എസ്.യു.നേതൃത്വം ആരോപിച്ചു. എന്നാൽ കോളേജിലും ആശുപത്രിയിലും കെ.എസ്.യു പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ.നേതാക്കൾ ആരോപിച്ചു.പൊലീസിനെ അക്രമിച്ചതിന്. സുഹൈൽ, അസഹർ സലാം, ഇജാസ് , ഇർഫാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു .