ആലപ്പുഴ: പാതിരമണലിൽ ഹൗസ്ബോട്ടിലെ തീപിടുത്തത്തിന് കാരണം ഗ്യാസ് ലീക്കാവാമെന്നും സംഘാംഗങ്ങളിൽ ചിലർക്ക് സംശയം. എ.സി യുടെ തകരാറാണെന്ന് സംശയിക്കാനാവില്ലെന്നും സംഘാംഗം പറഞ്ഞു. താൻ ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്രയ്ക്ക് വരുന്നത് മൂന്നാമത് തവണയാണ്.സാധാരണ വൈകിട്ട് ആറിന് ശേഷമാണ് ബോട്ടിൽ എ.സി പ്രവർത്തിപ്പിക്കാറുള്ളത്.തീ ഇങ്ങനെ കത്തിവരുന്ന ഘട്ടത്തിൽ ബോട്ടിലെ ജീവനക്കാരിൽ ഒരാൾ ഗ്യാസ് സിലിണ്ടർ വെള്ളത്തിലേക്ക് എടുത്തിടുന്നതാണ് കണ്ടത്. അടുക്കള ഭാഗത്തു നിന്നാണ് ആദ്യം തീ കണ്ടത്. തീ കത്തിവന്നിട്ടും ഒന്നും പേടിക്കേണ്ടെന്ന് പറഞ്ഞതല്ലാതെ വെള്ളത്തിലേക്ക് ചാടാനുള്ള ലൈഫ് ജാക്കറ്റ് അടക്കമുള്ള ഒരു സംവിധാനവും ബോട്ടുകാർ തന്നില്ലെന്നും അദ്ദേഹം പറഞ്ഞു.