ആലപ്പുഴ: ഡോ. സ്കുമാർ അഴീക്കോട് 8-ാംമത് ചരമ വാർഷികവും അഴീക്കോട് സ്മാരക അവാർഡ് ദാനവും ഇന്ന് വൈകിട്ട് 4 ന് തോട്ടപ്പള്ളി ശ്രീബലഭദ്രസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തിൽ നടക്കും. നോവലിസ്റ്റ് കെ.എൽ.മോഹനവർമ്മ വാർഷികം ഉദ്ഘാടനം ചെയ്യും. സുകുമാർ അഴീക്കോട് വിചാരവേദി പ്രസിഡന്റ് തോട്ടപ്പള്ളി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. സ്മാരക അവാർഡ് സാമൂഹ്യവിമർശകനും പ്രഭാഷകനുമായ എം.എൻ .കാരശേരിക്ക് കെ.എൽ.മോഹനവർമ്മ സമ്മാനിക്കും.