വലിയപറമ്പ് :എസ്.എൻ.ഡി.പി യോഗം 261-ാം നമ്പർ തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ശാഖ വക വലിയപറമ്പ് ദേവീക്ഷേത്രത്തിലെ ഉത്സവം നാളെ ആരംഭിച്ച് ഫെബ്രുവരി ഒന്നിന് ആറാട്ടോടെ സമാപിക്കും.

നാളെ രാവിലെ6.30ന് ചെണ്ടമേളം, 8ന് ഭാഗവതപാരായണം, 10ന് തളിച്ചുകുട, നൂറുംപാലും, 12.30ന് അന്നദാനം, വൈകിട്ട് 6.30നും 6.45നും മദ്ധ്യേ ക്ഷേത്രം തന്ത്രി കല്ലംപള്ളി ഇല്ലത്ത് വാമനൻ നമ്പൂതിരിയുടെയും മേൽശാന്തി മംഗലം പത്മരാജിന്റെയും നേതൃത്വത്തിൽ കൊടിയേറ്റ് . 6.30ന് ദീപക്കാഴ്ച.

ഉത്സവ ദിവസങ്ങളിൽ രാവിലെ 6ന് ഗണപതിഹോമം, 6.30ന് ചെണ്ടമേളം, 8ന് ഭാഗവതപാരായണം,വൈകിട്ട് 6.15ന് ദീപക്കാഴ്ച, 7.30ന് അത്താഴപൂജ എന്നിവ ഉണ്ടാകും. 28ന് രാത്രി 9ന് ഭവഗവതി വരവ്, 9.30ന് നൃത്തനൃത്യങ്ങൾ, തുടർന്ന് എതിരേല്പ്, പടിയിൽ ശ്രീമൂർത്തി ക്ഷേത്രത്തിൽ നിന്ന് ദേശതാലം വരവ്, ഭഗവതി വരവിനോടനുബന്ധിച്ച് തെക്കുംഭാഗം ശ്രീ അയ്യ കെട്ടുകാഴ്ച സമിതിയുടെ വകയായി ദീപാലങ്കരം നടക്കും. 29ന് രാത്രി 9ന് എതിരേല്പ്, 9.15ന് ഭക്തിഘോഷലഹരി, 9.30ന് ശ്രീധാരാ ക്‌ളബ്ബിന്റെയും തെക്കുംഭാഗം യുവജനങ്ങളുടെയും വക താലം വരവ്, 30ന് രാത്രി 9ന് എതിരേല്പ്, 9.30ന് ഫ്യൂഷൻ പ്രോഗ്രാം, 31ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ,രാത്രി 9ന് എതിരേൽപ്പ്, 9.30ന് കളിയാട്ടക്കാലം-2, സമാപനദിവസം രാവിലെ 10നും വൈകിട്ട് 4.30നും ഓട്ടൻതുള്ളൽ, 5ന് പടയണിയും വേഷച്ചമയങ്ങളും, കെട്ടുകുതിര, ശിങ്കാരിമേളം, പള്ളിവാൾ, പടയണി, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും ജീവകാരുണ്യ പ്രവർത്തനം നടത്തിയവർക്കും അവാർഡ് ദാനം, 6.45ന് നാദസ്വരം, തകിൽ, രാത്രി 9ന് നാടകം, രാത്രി ഒന്നിന് ആറാട്ട്, 1.30ന് ആറാട്ട് , 2ന് കലം പൊങ്കാല, 2.30ന് ഗുരുതി. ക്ഷേത്ര ചടങ്ങുകൾക്ക് ശാന്തി മംഗലം പത്മരാജ് നേതൃത്വം നൽകുമെന്ന് ദേവസ്വം പ്രസിഡന്റ് ജി.സേനപ്പൻ, ശാഖ സെക്രട്ടറി സി.സോമൻ, ദേവസ്വം സെക്രട്ടറി കെ.കുട്ടപ്പൻ എന്നിവർ അറിയിച്ചു.