ആലപ്പുഴ: കേരള സ്റ്റേറ്റ് ടെക്സ്റ്റെൽ കോർപറേഷന് കീഴിലെ കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് അനന്തമായി നീളുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ പ്രത്യക്ഷ സമരത്തിലേക്ക്. എ.ഐ.ടി.യു.സി, ബി.എം.എസ്, ഐ.എൻ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് നടത്തി.
ആറ് മണിക്കൂർ ഷിഫ്റ്റിലെ 92 തൊഴിലാളികളിൽ ആകെ ആറ് തൊഴിലാളികളാണ് ഇന്നലെ എ,ബി ഷിഫ്റ്റുകളിലായി ജോലിക്കു കയറിയത്. സി.ഐ.ടി.യു ഒഴികെയുള്ള യരണിയനുകളിലെ തൊഴിലാളികളിൽ സമരത്തിൽ പങ്കെടുത്തു.
ധർണ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. . ട്രെയിനി തൊഴിലാളികളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയതിനാൽ കമ്പനി പ്രവർത്തനം നിലച്ചില്ല