ആലപ്പുഴ:വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാൽ വേഗത്തിൽ മറുപടി നൽകണമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ എം. പോൾ പറഞ്ഞു.
ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറുപടികൾ വ്യക്തവും പൂർണവുമാകണമെന്നും മറ്റൊരു അപേക്ഷയുമായി വീണ്ടും വരാൻ സാഹചര്യം ഒരുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ കമ്മിഷണർമാരായ എസ്. സോമനാഥൻ പിളള, ഡോ. കെ.എൽ. വിവേകാനന്ദൻ, കെ.വി. സുധാകരൻ, പി.ആർ. ശ്രീലത എന്നിവരും പങ്കെടുത്തു.