ചേർത്തല : മഹിളാ കോൺഗ്രസ് ചേർത്തല നിയോജക മണ്ഡല കമ്മ​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ യു.ഡി.എഫ് വനിത കൺവൻഷൻ ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു ഉദ്ഘാടനം ചെയ്തു.30 ന് നടക്കുന്ന മനുഷ്യ നിർമ്മിത ഭൂപടത്തിൽ ചേർത്തലയിൽ നിന്ന് 500 വനിതകളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് ഉഷ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ആർ.ശശിധരൻ,ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ,ജില്ല സെക്രട്ടറി ലളിത രാമനാഥൻ,തങ്കമ്മ രാമകൃഷ്ണൻ,എം.പി. ജമീല,ലാലി കുര്യാക്കോസ്,മേഴ്‌സി ജോസഫ് എന്നിവർ സംസാരിച്ചു.