ഹരിപ്പാട് : തൃക്കുന്നപ്പുഴ ജനമൈത്രി പൊലീസിന്റേയും കടലോര ജാഗ്രത സമിതിയുടേയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് തൃക്കുന്നപ്പുഴ എസ്.ഐ കെ. ബി ആനന്ദ ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വൈ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. ഡോ. ലാവണ്യ രോഹിത് നേത്ര രോഗത്തെ കുറിച്ച് വിശദീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ വിമലേഷ്‌, സിബിലാൽ, ലധി അരുൺ, കിഷോർ, സജാദുദ്ദീൻ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.