ഹരിപ്പാട് : കായംകുളം എം.എസ്.എം കോളേജിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ജില്ലയിൽ കെ.എസ്.യു നടത്തിയ വിദ്യാഭ്യാസ ബന്തിനോടനുബന്ധിച്ച് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം ഹരിപ്പാട് ദേശീയപാത ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ, ജില്ലാ സെക്രട്ടറിമാരായ സുജിത്ത്.സി.കുമാരപുരം, അനൂപ് പതിനഞ്ചിൽ, ഷാനിൽ സാജൻ, ജോർജ്ജി ജോൺ, മനു.എം, നകുലൻ, ഗോകുൽ, വിപിൻ, ആര്യ കൃഷ്‌ണൻ തുടങ്ങിയവർ നേതൃത്വം നൽകി.