ആലപ്പുഴ : പദവിയും അധികാരവും നൽകുന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ മത്സ്യത്തൊഴിലാളി മേഖലയെ പൂർണമായി അവഗണിയ്ക്കുകയാണെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആരോപിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച 49 ഭാരവാഹികളുടെ പട്ടികയിൽ ഒരാളെപ്പോലും മത്സ്യമേഖലയിൽ നിന്ന് ഉൾപ്പെടുത്താത്തതിൽ അദ്ദേഹം പ്രതിഷേധിച്ചു.