ആലപ്പുഴ:മനുഷ്യ മഹാശൃംഖല വൻ വിജയമാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏ​റ്റവും കൂടുതൽ നീളമുള്ള ജില്ലയുടെ നാഷണൽ ഹൈവേയിൽ ജില്ലയിൽ നിന്നുള്ള പ്രവർത്തകരെ കൂടാതെ കോട്ടയം,പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർ കൂടി അണിനിരക്കും.
മന്ത്റി പി.തിലോത്തമൻ,സംസ്ഥാന എക്സി അംഗം പി.പ്രസാദ്,ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ,ജി.കൃഷണപ്രസാദ്,സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ,ജില്ലാ എക്സി അംഗങ്ങളായ പി.ജ്യോതിസ്,അഡ്വ വി.മോഹൻദാസ് എന്നിവർ ആലപ്പുഴയിലും,സംസ്ഥാന എക്സി അംഗം ടി.പുരുഷോത്തമൻ,കോട്ടയം ജില്ലാ സെക്കട്ടറി സി.കെ.ശശിധരൻ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.കെ.കൃഷ്ണൻ,വി.ബി.ബിനു,ആർ.സുശീലൻ, ജില്ലാ എക്സി അംഗങ്ങളായ കെ.കെ.സിദ്ധാർത്ഥൻ,എൻ.എസ്.ശിവപ്രസാദ് എന്നിവർ ചേർത്തലയിൽ കണ്ണികളാകും.