ഹരിപ്പാട് : റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ പ്രധാന പദ്ധതിയായ മാലിന്യ വിമുക്ത കേരളവും ഹരിത പെരുമാറ്റ ചട്ടവും എന്ന ലക്ഷ്യം മുൻനിറുത്തി ഹരിപ്പാട് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഹരിപ്പാട് റവന്യൂ ടവറും പരിസരവും വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിച്ചു . കൗൺസിലർ ബി.ബാബുരാജ് ശുചീകരണം ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് റോട്ടറിക്ലബ് പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷനായി. റോട്ടറി അസിസ്റ്റന്റ് ഗവർണർ ആർ.ഓമനക്കുട്ടൻ, റവന്യൂ ഡിസ്ട്രിക്ട് ചെയർമാൻ എസ്.സലികുമാർ, ക്ലബ് സെക്രട്ടറി റെജി ജോൺ, പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ. ശബരിനാഥ്, മുൻ പ്രസിഡന്റ്‌മാരായ പ്രസാദ്. സി. മൂലയിൽ, രജനികാന്ത്. സി. കണ്ണംതാനം, തഹസിൽദാർ പ്രസാദ്, ക്ലബ് മെമ്പർമാരായ, മനു മോഹൻ, ദേവദാസ്, ബാബു തുടങ്ങിയവർ സംസാരിച്ചു.