തുറവൂർ: എസ്.എൻ.ഡി.പി.യോഗം കോടംതുരുത്ത് 685-ാം നമ്പർ ശാഖയിലെ സൂര്യനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങി ഫെബ്രുവരി ഒന്നിന് സമാപിക്കും. ഇന്ന് വൈകിട്ട് 5ന് വിളഞ്ഞൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിഗ്രഹഘോഷയാത്ര ആരംഭിക്കും.6 ന് ഡോ.രഞ്ജിത്ത് മോനായി ഭദ്രദീപവും സുകുമാരൻ കൊച്ചു കണ്ണന്തറ ശ്രീകൃഷ്ണവിഗ്രഹവും ഏറ്റുവാങ്ങും. യജ്ഞ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി അജയൻ വിഗ്രഹപ്രതിഷ്ഠയും ഡോ.സി.എൻ.രാം ചന്ദ് ഭദ്രദീപ പ്രകാശനവും നടത്തും.ഡോ.ബി.മീനാകുമാരി ആചാര്യവരണവും രാജപ്പൻ തകിടേ വെളി ഭാഗവത സമർപ്പണവും ടി. അനിയപ്പൻ കലവറ നിറയ്ക്കലും നിർവഹിക്കും. യജ്ഞാചാര്യൻ പുന്നപ്ര കൃഷ്ണറാം പ്രഭാഷണം നടത്തും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ദിലീപ് കാര്യമാത്ര മുഖ്യകാർമ്മികനാവും. ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി രണ്ടിന് ആരംഭിച്ചു 4 ന് സമാപിക്കും. സപ്താഹ - ഉത്സവ ചടങ്ങുകൾക്ക് ഭാരവാഹികളായ പി.ജയകുമാർ, കെ.ജി.പ്രതാപൻ, കെ.എൻ. പൊന്നപ്പൻ, പി.ബിജു, സുകുമാരൻ കൊച്ചു കണ്ണന്തറ, ശൈലജ ദാസ് തുടങ്ങിയവർ നേതൃത്വം നൽകും.