ambala

അമ്പലപ്പുഴ: അമ്പലപ്പുഴ,കുട്ടനാട് താലൂക്കുകളിലെ പാടശേഖരങ്ങളിലെ രണ്ടാം കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞ് നെല്ലു കൊടുത്തിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും സർക്കാർ പണം നൽകാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. ഏക്കറിന് 40,000 രൂപയോളം ചെലവഴിച്ച് കൃഷിയിറക്കി വിളവെടുത്ത നെല്ല് കൊടുത്തിട്ട് 60 ദിവസത്തിൽ കൂടുതലായെന്നാണ് കർഷകർ പറയുന്നത്.ക്വിന്റലിന് 2600 രൂപ പ്രകാരം വിലയിട്ടാണ് സർക്കാർ നെല്ലെടുത്തത് .ബാങ്കിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്താണ് ഒട്ടുമിക്ക കർഷകരും കൃഷി ഇറക്കിയത്. മുൻകാലങ്ങളിൽ പതിനഞ്ചോ ഇരുപതോ ദിവസങ്ങൾക്കുള്ളിൽ പണം കർഷകർക്ക് ലഭിച്ചിരുന്നു. നിത്യ ചിലവിനുപോലും പണമില്ലാത്ത അവസ്ഥയാണുള്ളതെന്നാണ് കർഷകർ പറയുന്നത്.

പുഞ്ച കൃഷിക്ക് വിതച്ചിട്ട് ഇന്നത്തേക്ക് 45 ദിവസത്തോളമാകും . പലിശക്കെടുത്ത പണം മുടക്കിയാണ് പലരും പുഞ്ചകൃഷി ചെയ്യുന്നത്. സംഭരിച്ച നെല്ലിന്റെ വില വന്നോ എന്നറിയാൻ പി.ആർ.എസ് കോപ്പി സമർപ്പിച്ച ബാങ്കുകൾ കയറി ഇറങ്ങുകയാണ് കർഷകർ.