തുറവൂർ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റിന്റെ വാർഷിക സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു.വി.കെ പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. എ.കമലാദേവി, സി.കെ.അംബിക, പി.കെ. രവീന്ദ്രനാഥ കമ്മത്ത്, പി.കനകമ്മ, എം. പ്രസാദ്, കെ.രാധാമണി, ഡി.ശൗരി, മണി പ്രഭാകരൻ, എസ് .കെ ശശിധരൻ, കെ.കെ.സുമതി, ടി.ആർ.സുഗതൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഗീതാമണി(പ്രസിഡന്റ്), ടി ആർ സുഗതൻ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.