മാവേലിക്കര: നഗരവികസനത്തിന് വേണ്ടി ഭാഗികമായോ പൂർണ്ണമായോ പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളിലെ വ്യാപാരികളുടെ യോഗം വിളിക്കാൻ എം.എൽ.എ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനി വർഗീസ് ആവശ്യപ്പെട്ടു. വികസനത്തിന് വ്യാപാരികൾ എതിരല്ല. എന്നാൽ വ്യാപാരികളുടെ ആശങ്കകൾക്ക് ബന്ധപ്പെട്ടവർ വ്യക്തത വരുത്തണമെന്നും അനി വർഗീസ് ആവശ്യപ്പെട്ടു.